ട്രെയിനില്‍ വെച്ച് കൂട്ടബലാത്സംഗം; ഒരു പ്രതി കൂടി അറസ്റ്റില്‍

ലഖ്‌നൗ മുംബൈ പുഷ്പക് ട്രെയിനില്‍ വച്ചാണ് 20കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഇഗത്പുരി സ്വദേശിയായ കാശിനാഥ് ബൊയിര്‍ ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി. ഏഴ് പ്രതികള്‍ ഇഗത്പുരിയിലെ ഗോട്ടിയില്‍ നിന്നുള്ളവരാണ്. ഒരാള്‍ മുംബൈ സ്വദേശിയും. പ്രതികളെല്ലാം സ്ഥിരം കുറ്റവാളികളാണെന്നാണ് മുംബൈ പൊലീസ് പറയുന്നത്. നിര്‍മ്മാണ തൊഴിലാളികളാണ് ആക്രമണത്തിനിരയായ യുവതിയും ഭര്‍ത്താവും

കൊള്ളക്കാരായ എട്ട് പേരാണ് മോഷണത്തിന് പിന്നാലെ യുവതിയെ ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച യാത്രക്കാരെയും ഇവര്‍ ആക്രമിക്കുകയായിരുന്നു.

ട്രെയിന്‍ മഹാരാഷ്ട്രയിലെ ഇഗത്പുരിയിലെത്തിയതോടെയാണ് എട്ടംഗ സംഘം ട്രെയിനില്‍ കയറിയത്. വനപ്രദേശത്തോട് ചേര്‍ന്നുള്ള പാതയിലെത്തിയതിന് പിന്നാലെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം തുടങ്ങി. യുവതിയെ കൂട്ടം ചേര്‍ന്ന് ബലാത്സംഗം ചെയ്തു. തടയാന്‍ ശ്രമിച്ച യാത്രക്കാര്‍ക്ക് നേരെ കത്തി വീശി. ആറ് പേര്‍ക്ക് പരിക്കേറ്റു. ട്രെയിന്‍ കസാറയില്‍ എത്തിയതിന് പിന്നാലെയാണ് റെയില്‍വേ പൊലീസ് സഹായത്തിനെത്തിയത്.

ബഹളം കേട്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ട് പ്രതികളെ ട്രെയിനില്‍ വച്ചും രണ്ട് പേരെ മണിക്കൂറുകള്‍ക്കകവും അറസ്റ്റ് ചെയ്തു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News