കർണാടകയിൽ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി; രണ്ട് പേർ പിടിയിൽ

സ്‌കൂളിലേക്ക് പോകവെ 16കാരിയായ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. നാല് പേരാണ് പ്രതികളിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

തന്നെ പരിചയമുള്ള ഒരാളും സംഘവും താന്‍ സ്‌കൂളില്‍ പോകുന്ന വഴിയില്‍ കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം, യുപിയിലെ മീററ്റിലും സമാനസംഭവമുണ്ടായിരുന്നു. സ്‌കൂള്‍വിട്ട് വീട്ടിലേക്ക് വരുന്ന കുട്ടിയെ ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. മാരകമായി പരിക്കേറ്റ കുട്ടി മരിച്ചു. പ്രതിയെ പിടികൂടാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സംശയമുള്ള ചിലരെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് പറഞ്ഞു. പരീക്ഷ കഴിഞ്ഞ് ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങിയ കുട്ടിയാണ് കൊല്ലപ്പെട്ടത്. സമയമായിട്ടും കുട്ടി എത്താത്തിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here