ഭര്‍ത്താവിന്റെ കയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍; തൃശ്ശൂര്‍ സ്വദേശിനിയെ അറസ്റ്റു ചെയ്തു

ഭര്‍ത്താവിന്റെ കയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ തൃശ്ശൂര്‍ സ്വദേശിനിയെ അറസ്റ്റ് ചെയ്തു. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി.പി. പ്രമോദിനെതിരെ ക്വട്ടേഷന്‍ നല്‍കിയ നയനയെയാണ് നെടുപുഴ പോലീസ് പിടികൂടിയത്.

മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചതിന് ശേഷം കുറ്റം ഭര്‍ത്താവിനെതിരെ ചുമത്താനുമായിരുന്നു നയനയുടെ പദ്ധതി. സംഭവത്തെക്കുറിച്ച് മനസിലാക്കിയ പ്രമോദ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തില്‍ യുവതി കൂട്ടുപ്രതികളുമായി ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. ഭര്‍ത്താവിനെതിരെ ക്വട്ടേഷന്‍ നല്‍കുന്ന ശബ്ദസന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്റ്റ് ചെയ്തത്. പ്രമോദുമായുള്ള കേസ് കുടുംബ കോടതിയില്‍ പരിഗണനയിലിരിക്കെയാണ് മുപ്പതുകാരിയായ യുവതി ഭര്‍ത്താവിനെതിരെ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയെത്തിയത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News