പുറത്തിറങ്ങണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി സൗദി അറേബ്യ

സൗദി അറേബ്യയില്‍ പുറത്തിറങ്ങണമെങ്കില്‍ ഇനി രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം. രാജ്യത്ത് പുതിയ നിയമം പ്രാബല്യത്തില്‍ വന്നു . ഇന്ന് മുതല്‍ രാജ്യത്ത് സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള വ്യക്തിവിവര ആപ്പായ ‘തവക്കല്‍നാ’യിലെ ആരോഗ്യ സ്റ്റാറ്റസിലുണ്ടായ പുതിയ മാറ്റങ്ങള്‍ എന്തെല്ലാമാണെന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

സൗദിയില്‍ ജോലി സ്ഥലത്തും പൊതുവിടങ്ങളിലും ഗതാഗത സംവിധാനങ്ങളും പ്രവേശിക്കാന്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാണെന്ന പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ‘തവക്കല്‍നാ’ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്.

പുതിയ മാറ്റത്തില്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവരെ മാത്രമാണ് ‘പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. തവക്കല്‍നായില്‍ ഇക്കാര്യം പ്രത്യേകം കാണിക്കും.

രണ്ട് ഡോസ് വാക്‌സിന്‍ എടുത്താല്‍ മാത്രമേ സാമ്പത്തിക, വാണിജ്യ, സാംസ്‌കാരിക, വിനോദ, സ്‌പോര്‍ട്‌സ്, ടൂറിസം മേഖലകളിലും പൊതു സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുഗതാഗത സംവിധാനം തുടങ്ങിയവയില്‍ പ്രവേശനം അനുവദിക്കൂ. അതുപോലെ സാംസ്‌കാരിക – സാമൂഹിക – വിനോദ പരിപാടികള്‍, വിമാനയാത്ര, ഉംറ അനുമതി പത്രം എന്നിവയ്ക്കും രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്.

അതെ സമയം തവക്കല്‍നാ ആപ്ലിക്കേഷനില്‍ കാണിച്ചിരിക്കുന്ന ‘വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ട’ വിഭാഗങ്ങള്‍ക്ക് പുതിയ നിയമം ബാധകമാകില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News