ബിജെപിക്കെതിരെ വരുൺ ഗാന്ധിയുടെ ഒളിയമ്പ്; കർഷക സമരത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കരുത്

ബിജെപിക്കെതിരെ ഒളിയമ്പുമായി വരുൺ ഗാന്ധി.  ലഖിംപുർ ഖേരിയിലെ കർഷക സമരത്തെ സിഖ്-ഹിന്ദു വിഷയമായി ഉയർത്തികൊണ്ട് വരാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വരുൺ ഗാന്ധി എം പി തന്റെ ട്വീറ്ററിലൂടെ വിമർശിച്ചു.

ലഖിംപുർ ഖേരിയിൽ സമരം നടത്തിയ കർഷകർ ഖലീസ്താൻ അജണ്ടയാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചതിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി വരുൺ ഗാന്ധി രംഗത്തെത്തിയത്. ദേശീയതക്ക് മേൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ശ്രമിക്കരുതെന്നും ലംഖിപൂരിന്റെ പേരിൽ ബിജെപി ഭിന്നതയുണ്ടാകാൻ ശ്രമിക്കുന്നുവെന്നും വരുൺ ഗാന്ധി വിമർശനം ഉന്നയിച്ചു.

അതേസമയം, ലഖിംപുര്‍ സംഭവത്തില്‍ പാര്‍ട്ടിയെ വെട്ടിലാക്കി കടുത്ത വിമര്‍ശനവുമായി വരുൺഗാന്ധി നേരത്തെയും രംഗത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വരുൺഗാന്ധിയെ ബിജെപി നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെ നടന്ന അക്രമ സംഭവങ്ങൾക്ക് ഉത്തരവാദിയായ ആശിഷ് മിശ്രയെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മന്ത്രി പുത്രന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here