സാനിറ്റൈസര്‍ കുടിച്ച് ആന്തരികാവയവങ്ങള്‍ പൊള്ളിപ്പോയി; അത്ഭുതകരമായി രക്ഷപ്പെട്ട് യുവതിയും യുവാവും

അബദ്ധത്തില്‍ സാനിറ്റൈസര്‍ കുടിച്ച് അന്നനാളവും ആന്തരിക അവയവങ്ങളും അടക്കം പൊള്ളിപ്പോയ രണ്ടു പേര്‍ തിരികെ ജീവിതത്തിലേക്ക്. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് ഇരുവരും ജീവിതത്തിലേക്ക് മടങ്ങി വന്നത്. കര്‍ണാടക സ്വദേശിയായ 24 കാരനും കശ്മീര്‍ സ്വദേശിയായ 20കാരിയുമാണ് സാനിറ്റൈസര്‍ കുടിച്ച് അതീവ ഗുരുതരാവസ്ഥയിലായത്. വെള്ളം പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയില്‍ മാസങ്ങളായി ഇരുവരും ചികില്‍സയിലായിരുന്നു.

നാലുമാസം മുന്‍പാണ് 24കാരനായ യുവാവ് അബദ്ധത്തില്‍ സാനിറ്റൈസര്‍ എടുത്തുകുടിച്ചത്. ഇതോടെ അന്നനാളം അടക്കം പൊള്ളിപ്പോയി. പിന്നീട് ട്യൂബ് വഴി കുടലിലേക്ക് പാല്‍ എത്തിച്ചാണ് യുവാവിന്റെ ജിവന്‍ കാത്തത്. കശ്മീരിലെ യുവതിയും ഇതേ അവസ്ഥയിലൂടെ മാസങ്ങള്‍ കടന്നുപോയി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌.

പിന്നാലെയാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും ഇവരെ എത്തിക്കുന്നത്. ഇവിടെ നടന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ഇരുവരും ജീവിതത്തിലേക്ക് മടങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇരുവരുടേയും ആമാശയത്തിന്റെയും കുടലിന്റെയും ഭാഗങ്ങളെടുത്ത് അന്നനാളത്തിന്റെ തകരാര്‍ പരിഹരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആറ് മണിക്കൂറോളം എടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ഇരുവരും നിരീക്ഷണത്തിലാണ്. ഭാവിയില്‍ ഇവര്‍ക്ക് എല്ലാത്തരം ഭക്ഷണം കഴിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News