ADVERTISEMENT
6 മാസത്തിനു ശേഷം പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ. കൊവിഡ് പ്രതിരോധത്തില്‍ സംഭവിച്ച വീഴ്ചകളും, ഇന്ധനവിലക്കയറ്റവും ഉള്‍പ്പടെ മറച്ചു പിടിച്ച് മുഖം മിനുക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ ദേശീയ മാസ്റ്റര്‍പ്ലാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച അവതരിപ്പിക്കും.
അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യം വച്ചുള്ള പദ്ധതിയില്‍, രണ്ടു ലക്ഷം കിലോമീറ്റര്‍ ദേശീയ പാതകളുടെ ശൃംഖല, 16 ദശലക്ഷം ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന ട്രെയിനുകള്‍, ഗ്യാസ് പൈപ്പ്‌ലൈന്‍ ശൃംഖല ഇരട്ടിപ്പിച്ച് 35000 കിലോമീറ്റര്‍ ആക്കുക, 220 വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്.
ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം ഗതിശക്തി- ദേശീയ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചത്. കര്‍ഷക സമരവും ഭരണ പരാജയങ്ങളും, വരുന്ന തിരഞ്ഞെടുപ്പിന് ബിജെപിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് മുഖം മിനുക്കാന്‍ ബിജെപി ഒരുങ്ങുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.