സിപിഐഎം പോളിറ്റ് ബ്യുറോ യോഗം അവസാനിച്ചു

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യുറോ യോഗം അവസാനിച്ചു. കൊവിഡ് തുടങ്ങിയ ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള യോഗമാണ് നടക്കുന്നത്. അടുത്ത വര്‍ഷം കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കി.

22ന് ചേരുന്ന 3 ദിവസത്തെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ കരട് അവതരിപ്പിച്ചു അന്തിമ രൂപം നല്‍കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പരിശോധിച്ചാണ് കരട് തയ്യാറാക്കിയത്. ഇതിന് പുറമെ കര്‍ഷക സമരം, ലഖിംപൂര്‍ കര്‍ഷക കൊലപാതകം ഉള്‍പ്പെടെയുള്ള പൊതു രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News