ആഡംബര കപ്പലിലെ ലഹരി പാർട്ടി: ഒരു നൈജീരിയ സ്വദേശി കൂടി അറസ്റ്റിൽ

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ഒരു നൈജീരിയ സ്വദേശി കൂടി അറസ്റ്റിലായി. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാൾ. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. എൻ സി ബി സംഘം ഗൊരേഗാവിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് കൊക്കെയ്നും പിടിച്ചെടുത്തു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻഖാൻറെ ജാമ്യാപേക്ഷ നാളെ പ്രത്യേക എൻഡിപിഎസ് കോടതി പരിഗണിക്കും.

അതേസമയം, ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ അന്വേഷണം ബോളിവുഡിലേക്കും നീങ്ങുകയാണ്. നിർമാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ എൻസിബി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

ബോളിവുഡിൽ പ്രവർത്തിക്കുന്ന ചില വ്യക്തികൾക്ക് ലഹരിമരുന്ന് എത്തിച്ച് നൽകാറുണ്ടെന്നാണ് അറസ്റ്റിലായ പ്രതികളിലൊരാളായ അഞ്ജിത്ത് കുമാർ എൻസിബിക്ക് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇംത്യാസ് ഖത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News