നാഗ്പൂരിൽ ബിജെപിക്ക് കൂട്ടത്തോൽവി

ആർഎസ്എസ്സിന്‍റെ ശക്തികേന്ദ്രമായ നാഗ്പൂരിൽ ബിജെപിയുടെ ശക്തിക്ഷയിക്കുന്നു. ബിജെപിക്ക് നാഗ്പൂരില്‍ ജനസമ്മതി നഷ്ടപ്പെട്ടതാണ് പ്രധാന കാരണങ്ങളിലൊന്ന്. അതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. 1990 ന് ശേഷം ആദ്യമായാണ് ജില്ലാ പഞ്ചായത്തിലേക്കും ഗ്രാമപഞ്ചായത്തുകളിലേക്കും നടക്കുന്ന ഒരു തെരഞ്ഞെടുപ്പിൽ ബിജെപി ഇത്രയും വലിയൊരു പരാജയം നേരിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി നാഗ്പൂരിലെ ജില്ലാ, ഗ്രാമ പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം സൃഷ്ടിക്കാനോ ജനസമ്മതി നേടാനോ കഴിഞ്ഞിട്ടില്ല എന്നതും പരാജയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്.

31 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 21 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍. ബിജെപിക്ക് ആറ് സീറ്റ് നേടാനെ കഴിഞ്ഞുള്ളൂ. അതേസമയം, ബിജെപി മുൻദേശീയ പ്രസിഡണ്ടായിരുന്ന നിതിൻ ഗഡ്കരിയടക്കം മത്സരിച്ചു വിജയിച്ച സീറ്റുപോലും നിലനിർത്താൻ ബിജെപിക്ക് ആയില്ല എന്നതും എടുത്തുപറയേണ്ട ഒരു പോരായ്മ തന്നെയാണ്. കഴിഞ്ഞ വർഷം മഹാരാഷ്ടാ നിയമസഭാ തെരഞ്ഞെടുപ്പിൽ നാഗ്പൂർ ഡിവിഷനിലും കോൺഗ്രസിനായിരുന്നു വിജയം. 58 വർഷമായി ബിജെപി അധികാരത്തിലിരുന്ന സീറ്റാണ് കോൺഗ്രസ് പിടിച്ചെടുത്തത്.

എന്നാൽ മന്ത്രിമാരേയും കേന്ദ്ര നേതാക്കളേയുമടക്കം രംഗത്തിറക്കി കോൺഗ്രസ് പയറ്റിയ തെരഞ്ഞെടുപ്പ് തന്ത്രമാണ് ബിജെപി യുടെ തോൽവിയിൽ കലാശിച്ചത് എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here