റഷ്യയില്‍ വിമാനം തകര്‍ന്നു വീണു; 16 മരണം

സെന്‍ട്രല്‍ റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 16 പേര്‍ കൊല്ലപ്പെട്ടു. ആറ് പേരെ രക്ഷപ്പെടുത്തി. 22 പേരുമായി യാത്ര ചെയ്ത എല്‍-410(L-410) വിമാനമാണ് രാവിലെ 9.23-ന് ടാറസ്ടാനിന് മുകളിലൂടെ പറക്കുമ്പോള്‍ തകര്‍ന്നു വീണതെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. അപകടത്തിന്റെ ചിത്രങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. പാരച്യൂട്ടിങ് ക്ലബിന്റെ ഉടമസ്ഥതിയിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

പാരച്യൂട്ടിസ്റ്റുകളാണ് മരിച്ചത്. രക്ഷപ്പെടുത്തിയ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ടാറ്റര്‍സ്റ്റാന്‍ തലവന്‍ റുസ്തം മിന്നിഖനോവ് സംഭവ സ്ഥലത്തെത്തി. സൈന്യത്തെ വുമായി ബന്ധപ്പെട്ട വളന്ററി സൊസൈറ്റിയായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

സ്‌പോര്‍ട് ആന്‍ഡ് ഡിഫന്‍സ് ഓര്‍ഗനൈസേഷന്‍ എന്നാണ് അറിയപ്പെടുന്നത്. ലോകത്തെ മികച്ച ക്ലബുകളിലൊന്നാണിതെന്നുംഅതിനാൽത്തന്നെ പാരച്യൂട്ടിങ് ക്ലബ്ബിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും അധികൃതര്‍ പറഞ്ഞു. ബഹിരാകാശ പ്രവര്‍ത്തകരുടെ പരിശീലനത്തിനും ഉപയോഗിക്കാറുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News