അവസാനവർഷ വിദ്യാർത്ഥികൾക്ക് പ്രത്യേക അക്കാഡമിക് കലണ്ടർ പ്രസിദ്ധീകരിച്ച് സാങ്കേതിക സർവകലാശാല

അവസാന വർഷ വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക അക്കാഡമിക് കലണ്ടർ സാങ്കേതിക സർവകലാശാല പ്രസിദ്ധീകരിച്ചു. ക്യാംപസ് പ്ലേസ്മെന്റുകൾ, പരീക്ഷകൾ, മൂല്യനിർണയം, ഇന്റെൺഷിപ്പുകൾ, പഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്യുവാൻ ഇതുവഴി കോളേജുകൾക്കും വിദ്യാർത്ഥികൾക്കും സാധ്യമാകുമെന്ന് അക്കാഡമിക് ഡീൻ ഡോ.എ. സാദിഖ് അറിയിച്ചു.

വിദേശസർവകലാശാലകളിൽ ഉൾപ്പടെയുള്ള ഉന്നതവിദ്യാഭ്യാസ സാധ്യതകളും, തൊഴിൽ ലഭ്യതയും നഷ്ടമാകാതെയുള്ള മികച്ച കരിയർ പ്ലാനിങ്ങിന് വിദ്യാർത്ഥികൾക്ക് ഇതുവഴി സാധ്യമാകും. നിലവിലെ ബി.ടെക് അവസാനവർഷ വിദ്യാർത്ഥികൾക്ക് അടുത്തവർഷം ആഗസ്റ്റ് 5-ന് മുൻപ് പ്രൊവിഷണൽ സെർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും അവരുടെ പോർട്ടലിൽ ലഭ്യമാക്കും.

ഹോട്ടൽ മാനേജ്മന്റ്, ആർക്കിട്ടെക്ച്ചർ വിഭാഗത്തിന് ഇവ യഥാക്രമം 2022 ജൂലൈ 20 നും, ആഗസ്റ്റ് 10 നും ലഭ്യമാക്കും. എം.ടെക്, എം.ആർക്, എം.സി.എ, എം.ബി.എ. തുടങ്ങിയ ബിരുദാനന്തര കോഴ്സുകൾക്കുള്ള സർട്ടിഫിക്കേറ്റുകൾ യഥാക്രമം 2022 ആഗസ്റ്റ് 5, ആഗസ്റ്റ് 18, ആഗസ്റ്റ് 5, ആഗസ്റ്റ് 30 തീയതികൾക്കുള്ളിൽ ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News