കഴക്കൂട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു. കഴക്കൂട്ടം ചന്തവിളയിലാണ് അപകടം നടന്നത്. എറണാകുളം കോതമംഗലം സ്വദേശി നിധിന്‍ ഹരിയാണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സഹപാഠി കൊട്ടാരക്കര സ്വദേശി വിഷ്ണു ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗോകുലം മെഡിക്കല്‍ കോളേജ്‌ എംബിബിഎസ് വിദ്യാര്‍ഥികളാണ് ഇരുവരും. ഇന്ന് പുലര്‍ച്ചെ നാലു മണിക്ക് ചന്തവിള കിന്‍ഫ്രയ്ക്കു സമീപമായിരുന്നു അപകടം. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News