ചർമ സംരക്ഷണത്തിൽ വെള്ളരിക്ക ഒരു കില്ലാഡി തന്നെ !!!

ചര്‍മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. ധാരാളം മിനറല്‍സിന്റെയും വിറ്റാമിനുകളുടെയും കലവറയായ വെള്ളരിക്ക ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. ചര്‍മ്മ സംരക്ഷണത്തിനായി വെള്ളരിക്ക ഏതൊക്കെ രീതിയില്‍ ഉപയോ​ഗിക്കാമെന്ന് നോക്കാം.

ചര്‍മ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നല്‍കാന്‍ വെള്ളരിക്കാ നീര് പുരട്ടാവുന്നതാണ്. 30 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.വരള്‍ച്ച മാറ്റാന്‍ വെള്ളരിക്കാ നീരും അല്‍പം തൈരും ചേര്‍ത്ത് പുരട്ടുക. നല്ല പോലെ ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകികളയുക.മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ പാലും വെള്ളരിക്കാനീരും ചേര്‍ത്തു പുരട്ടുക.

കരുവാളിപ്പ് മാറ്റി മുഖം തിളക്കമുള്ളതാക്കാന്‍ ഈ പാക്ക് സഹായിക്കും.എണ്ണമയമുള്ള ചര്‍മ്മത്തിന് വെള്ളരിക്ക നീരും ചന്ദനം പൊടിച്ചതും പയറുപൊടിയും രണ്ടു ടീസ്പൂണ്‍ നാരങ്ങാനീരും ചേ‍ര്‍ത്ത് പുരട്ടുക. വെയിലേറ്റുള്ള മുഖത്തെ പാട് മാറാന്‍ ഈ പാക്ക് ഇടുന്നത് ​ഗുണം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here