
എറണാകുളം മഹാരാജാസ് കോളേജിലെ മുറിച്ചുമാറ്റിയ മരങ്ങള്‍ അനധികൃതമായി കടത്തുന്നു എന്ന് പരാതി. കടത്താന്‍ ശ്രമിച്ച മരങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. ടെണ്ടര്‍ നടത്താതെയാണ് മരങ്ങള്‍ കടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
മഹാരാജാസ് കോളേജില്‍ നിന്ന് സമീപത്തെ വാട്ടര്‍ അതോറിറ്റിയുടെ കോമ്പൗണ്ടിലേക്ക് ചാഞ്ഞു കിടന്ന മരം നേരത്തെ കോളേജിന്റെ അനുമതി വാങ്ങി വാട്ടര്‍ അതോറിറ്റി വെട്ടിമാറ്റിയിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ കെട്ടിടത്തിന് ഭീഷണിയായതിനെ തുടര്‍ന്നാണ് മരംമുറിച്ചുമാറ്റിയത്. ശേഷം തടികള്‍ കോളേജിന്റെ കോമ്പൗണ്ടില്‍ തന്നെയാണ് സൂക്ഷിച്ചത്. എന്നാല്‍ ടെണ്ടര്‍ നടത്താതെ ഈ തടികള്‍ കടത്തുന്നതായാണ് പരാതി. സംഭവത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച തടികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.
വാട്ടര്‍ അതോറിറ്റി മുറിച്ചുമാറ്റിയ ഒരു മരത്തിനു പുറമേ സമീപത്തുള്ള മൂന്നോളം മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയതായും പരാതിയുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മരം മുറിച്ച് കഷ്ണങ്ങളാക്കിയിരിന്നു. അവധി ദിവസം നോക്കി ഇവ കടത്താന്‍ ശ്രമിച്ചതായാണ് സംശയിക്കുന്നത്. അതേസമയം തടികള്‍ കൊണ്ടു പോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here