ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പ് മാനേജര്‍മാരുടെ തടവറയില്‍; തുറന്നടിച്ച് പി ടി തോമസ്

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പ് മാനേജര്‍മാരുടെ തടവറയില്‍ ആണെന്ന് തുറന്നടിച്ച് പി ടി തോമസ്. ഒരുകാലത്ത് എ ഗ്രൂപ്പിന്റെ നേതൃത്വസ്ഥാനത്ത് ഉണ്ടായിരുന്ന പിടി തോമസ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയശേഷം ഗ്രൂപ്പുകളുമായി അകന്നു. ഇപ്പോള്‍ കെ.സുധാകരന്‍ നേതൃത്വം നല്‍കുന്ന ഒദ്യോഗിക ഗ്രൂപ്പിനൊപ്പമാണ് പിടി തോമസും. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെയുള്ള പിടി തോമസിന്റെ തുറന്നടിയ്ക്കല്‍.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പ് മാനേജര്‍മാരുടെ തടവറയില്‍ ആണെന്നാണ് പിടി തോമസിന്റെ വിമര്‍ശനം. ഇനിയെങ്കിലും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിശാലമനസ്‌കത കാട്ടണം. അവരെ വരിഞ്ഞ് പിടിക്കുന്ന പലരും ജനപിന്തുണയില്ലാത്തവരാണ്. ഇരുവരെയും തളച്ചിടുകയാണ് ഈ വിഭാഗങ്ങളുടെ ലക്ഷ്യമെന്നും പിടി തോമസ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഗ്രൂപ്പിന്റെ നടപടികളെ വിമര്‍ശിക്കുന്ന പിടി, ഗ്രൂപ്പ് മാറരുതെന്ന് മുദ്രപത്രത്തില്‍ എഴുതി വാങ്ങി സ്ഥാനാര്‍ഥി ആക്കിയ സംഭവം വരെ പാര്‍ട്ടിയിലുണ്ടെന്നും തുറന്നടിച്ചു.

നിയസഭാ തെരഞ്ഞെടുപ്പില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു നേതാവ് സ്ഥാനാര്‍ഥിയായി. മറ്റൊരു മണ്ഡലത്തില്‍ ഗ്രൂപ്പുകളുടെ അംഗസംഖ്യവര്‍ദ്ധിപ്പിക്കാന്‍ ഒരാളെ നിര്‍ത്തി. അവിടങ്ങളില്‍ ദയനീയമായി പാര്‍ട്ടി തോറ്റെന്നും ഗ്രൂപ്പ് വീതം വയ്പാണ് നിയമസഭാ തെരഞ്ഞെുപ്പില്‍ നടന്നതെന്ന വിമര്‍ശനവും പിടി തോമസ് ഉന്നയിക്കുന്നു. കൂടാതെ മറ്റൊരു വര്‍ക്കിംഗ് പ്രസിഡന്റായ കൊടിക്കുന്നില്‍ സുരേഷിനെ പരിഹസിക്കുന്നുമുണ്ട് പിടി തോമസ്.

കൊടിക്കുന്നില്‍ സുരേഷിന്റെ പേര് ആദ്യമായി രാജീവ് ഗാന്ധിക്ക് എ ഗ്രൂപ്പിനായി എഴുതി നല്‍കിയത് താനാണ്. പേരിനൊപ്പം കൊടിക്കുന്നില്‍ സുരേഷ് എന്ന് ചേര്‍ത്ത് നല്‍കിയതും താന്‍ തന്നെ. പിറ്റേന്ന് പട്ടിക വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി, ആരാണ് ഈ കൊടിക്കുന്നില്‍ സുരേഷ് എന്ന് തന്നോട് വിളിച്ചുചോദിച്ചെന്നും പിടി തോമസ് അഭിമുഖത്തില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News