പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ ചർമത്തിൽ നിന്നും മാറ്റാൻ,അകാലവാർദ്ധക്യ ലക്ഷണങ്ങൾക്കെതിരേ പോരാടാൻ ഒരു ഗ്ലാസ് കഞ്ഞിവെള്ളം മതി

പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ ചർമത്തിൽ നിന്നും മാറ്റാൻ,അകാലവാർദ്ധക്യ ലക്ഷണങ്ങൾക്കെതിരേ പോരാടാൻ ഒരു ഗ്ലാസ് കഞ്ഞിവെള്ളം മതി

കഞ്ഞിവെള്ളം വെറുതെ കളയരുത്;സൗന്ദര്യസംരക്ഷണത്തിന്റെ അമൂല്യ ശേഖരമാണത്.കഞ്ഞിവെള്ളം ഊറ്റിക്കളയുമ്പോൾ ഒരു കാര്യം ആലോചിക്കുക അത്ര നിസ്സാരക്കാരനല്ല ഈ കഞ്ഞിവെള്ളം.നമ്മുടെ തലമുടിയും ചർമ്മവുമെല്ലാം  ആരോഗ്യമുള്ളതും ചെറുപ്പവുമായി നിലനിർത്തുന്നതിന് കഞ്ഞിവെള്ളം സഹായിക്കും എന്ന് എത്രപേർക്കറിയാം.ഒട്ടും ചിലവില്ലാതെ സ്വന്തം അടുക്കളയിൽ ഉള്ള കഞ്ഞിവെള്ളത്തിന്റെ ശരിക്കുള്ള ഗുണങ്ങൾ കേട്ടാൽ നിങ്ങൾ അത്ഭുതപ്പെടും.

ബ്ലീച്ചിംഗ് ഗുണങ്ങളാൽ സമ്പന്നമായ കഞ്ഞി വെള്ളം ചർമത്തിൽ അടിഞ്ഞുകൂടിയ മറ്റ് നിറങ്ങളെ കുറയ്ക്കാൻ സഹായിക്കും. ഒരു പഞ്ഞി കഷണം കഞ്ഞിവെള്ളത്തിൽ മുക്കി മുഖത്തും കഴുത്തിലും പുരട്ടി ഉണക്കുക. ഏകദേശം 10 മിനിറ്റിനു ശേഷം ഇത് വെള്ളത്തിൽ കഴുകുക.വ്യത്യാസം ഞൊടിയിണയിൽ അറിയാം.

സൂര്യപ്രകാശമേറ്റ മുഖം കരുവാളിച്ചോ.എങ്കിൽ വേഗം അടുക്കളയിൽ ചെന്ന് കഞ്ഞിവെള്ളമെടുത്ത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുത്ത ശേഷം ഒരു പഞ്ഞി കഷണം ഉപയോഗിച്ച് മുഖത്ത് പുരട്ടണം. ഏകദേശം 10 മിനിറ്റ് നേരം ഇത് മുഖത്ത് തടവുക. തുടർന്ന് സാധാരണ വെള്ളത്തിൽ കഴുകിക്കളയാം.

നിങ്ങളുടെ മുഖവും കഴുത്തും അഞ്ച് മിനിറ്റോളം കഞ്ഞി വെള്ളം ഉപയോഗിച്ച് ദിവസവും മസാജ് ചെയ്യുക.

കഞ്ഞി വെള്ളം കോശങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനാൽ ഇത് ചർമ്മത്തെ മൃദുലവും കോമളതയുള്ളതുമാക്കി മാറ്റുന്നു.

കഞ്ഞി വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ഏറ്റവും ഫലപ്രദമായതാണ്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളായ അടയാളങ്ങളും പാടുകളും കുറയ്ക്കാനോ അകാലവാർദ്ധക്യം ലക്ഷണങ്ങൾക്കെതിരേ പോരാടാനും കഞ്ഞിവെള്ളം സഹായിക്കും. ചർമ്മത്തിന്റെ ഇലാസ്തികതയും രൂപഘടനയും മെച്ചപ്പെടുത്തുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്.

കഞ്ഞിവെള്ളം മുടിയെ എങ്ങനെ സഹായിക്കുന്നു എന്ന് നാളത്തെ കുറിപ്പിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News