കൊവിഡ് പ്രതിരോധ നടപടികൾ കർശനമാക്കി സൗദി അറേബ്യ

കൊവിഡ് പ്രതിരോധ നടപടികൾ കർശനമാക്കി സൗദി അറേബ്യ. പുറത്തിറങ്ങണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. പുതിയ നിയമം ഞായറാഴ്ച രാവിലെ 6 മണി മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. ഇനി മുതല്‍ രണ്ടു ഡോസുള്ളവര്‍ക്ക് മാത്രമേ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാവുകയുള്ളൂ. രണ്ടു ഡോസെടുത്ത് ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയവര്‍ക്ക് മാത്രമേ പൊതു സ്ഥലങ്ങളില്‍ പ്രവേശനമുണ്ടാവുകയുള്ളൂവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

സൗദി നിര്‍ദേശിച്ച രണ്ട് ഡോസ് വാക്‌സിനെടുത്തവരുടെ തവക്കല്‍നാ സ്റ്റാറ്റസ് ഇമ്മ്യൂണ്‍ എന്നായിരിക്കും. രോഗ ബാധ സ്ഥിരീകരിച്ചവർക്ക് ഇന്‍ഫക്ടഡ്, രോഗികളുമായി സമ്പർക്കം ഉള്ളവർക്ക് കോണ്‍ടാക്ട്, ക്വാറന്റൈനിലുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ അല്ലെങ്കില്‍ ഹോം ക്വാറന്റൈന്‍ എന്നിങ്ങനെ ആയിരിക്കും തവാക്കൽനയിലെ സ്റ്റാറ്റസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here