അസമിലെ രണ്ട് ജയിലുകളിൽ എച്ച്ഐവി പടരുന്നു; ഒരു മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 85 പേർക്ക്

അസമിലെ ജയിലുകളിൽ എച്ച്ഐവി രോഗബാധ പടരുന്നു. രണ്ട് ജയിലുകളിലായി ഒരു മാസത്തിനിടെ എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചത് 85 പേർക്ക്. നാഗോണിലെ സെൻട്രൽ, സ്‌പെഷ്യൽ ജയിലുകളിലാണ് ഇത്രയധികം രോഗബാധിതരെ കണ്ടെത്തിയത്. പലർക്കും ജയിലിൽ തടവിലാകുന്നതിനു മുൻപ് തന്നെ രോഗം ബാധിച്ചിരുന്നു എന്ന് നാഗോൺ ഹെൽത്ത് സർവീസ് ജോയിന്റ് ഡയറക്ടർ അതുൽ പതോർ അറിയിച്ചു.

സെൻട്രൽ ജയിലിൽ 40പേർക്കും സ്‌പെഷ്യൽ ജയിലിൽ 45പേർക്കുമാണ് രോഗബാധ. ഇവരിൽ പലരെയും മയക്കുമരുന്ന് കേസിലാണ് തടവിലാക്കിയിരിക്കുന്നത്. മയക്കുമരുന്നിന് അടിമകളായ തടവുകാരിലാണ് രോഗബാധ. എന്നാൽ, രോഗബാധ റിപ്പോർട്ട് ചെയ്തവരിൽ നിന്ന് മറ്റ് തടവുകാരിൽ അസുഖം പടർന്നിട്ടില്ലെന്ന് ജയിൽ അധികൃതർ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here