‘മണ്ണിനേയും, മനുഷ്യനേയും പ്രകൃതിയേയും സ്നേഹിക്കുന്ന സത്യസന്ധനും സൗമ്യനുമായ ഒരു മനുഷ്യൻ’; ബെന്യാമിന് അഭിനന്ദനം നേർന്ന് മന്ത്രി വീണാ ജോർജ്

നാൽപ്പത്തിയഞ്ചാമത് വയലാർ അവാർഡിന് അർഹനായ എഴുത്തുകാരൻ ബെന്യാമിന് അഭിനന്ദനമറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മണ്ണിനേയും, മനുഷ്യനേയും പ്രകൃതിയേയും സ്നേഹിക്കുന്ന സത്യസന്ധനും സൗമ്യനുമായ ഒരു മനുഷ്യനാണ് അദ്ദേഹമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വയലാർ അവാർഡ് ബഹുമാന്യനായ എഴുത്തുകാരനെ തേടി എത്തുമ്പോൾ നാടിനാകെ അഭിമാനവും, സന്തോഷവുമാണെന്നും മന്ത്രി കുറിച്ചു.

ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ആടുജീവിതമാണ് ആദ്യം വായിച്ചത്. വാക്കുകളിലൂടെ കഥാപാത്രത്തിന്റെ അനുഭവങ്ങൾ ഇത്ര തീക്ഷ്ണമായി എങ്ങനെ വായിക്കുന്നവരിലേക്ക് സന്നിവേശിപ്പിക്കാൻ കഴിയുന്നു എന്നു വിസ്മയിച്ചു. കുളനടയിൽ തീർത്തും ഗ്രാമീണനായി ജീവിക്കുന്ന എഴുത്തുകാരനെ അടുത്ത് പരിചയപ്പെട്ടപ്പോൾ ആദരവ് വർധിച്ചു. മണ്ണിനെയും , മനുഷ്യനെയും പ്രകൃതിയേയും സ്നേഹിക്കുന്ന സത്യസന്ധനും, സൗമ്യനുമായ ഒരു മനുഷ്യൻ. വീട്ടിലേക്ക് ചെല്ലുമ്പോൾ സ്വന്തം കൈ കൊണ്ട് ചായ ഉണ്ടാക്കി നൽകുന്ന ലാളിത്യം .. വയലാർ അവാർഡ് ബഹുമാന്യനായ എഴുത്തുകാരനെ തേടി എത്തുമ്പോൾ നാടിനാകെ അഭിമാനവും, സന്തോഷവും. ബഹു. ശ്രീ. ബെന്യാമിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇനിയും പിറക്കട്ടെ പുതുവിസ്മയങ്ങൾ ആ തൂലികയിൽ നിന്ന് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News