ഒറ്റശേഖരമംഗലം പാറമടയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് നാട്ടുകാര്‍

തിരുവനന്തപുരാം ഒറ്റശേഖരമംഗലം പേരേകോണത്ത് ഷൈനിയുടെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. കഴിഞ്ഞദിവസമാണ് കാണാതായ ഷൈനിയെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയുള്ള പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.നാട്ടുകാരുടെ തിരച്ചിലിലാണ് 4 മണിയോടുകൂടി മൃതദേഹം കണ്ടെത്തിയത്.

പ്രദേശത്തുള്ള ചില സാമൂഹിവിരുദ്ധര്‍ക്ക് ഷൈനിയുശട മരണത്തില്‍ ബന്ധമുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News