രണ്ട് ഡോസ് വാക്സിനുകള്‍ തമ്മിലുള്ള ഇടവേളയിലെ മാറ്റം; സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ കേന്ദ്രം സമർപ്പിച്ച അപ്പീൽ ഇന്ന് ഹൈക്കോടതിയില്‍ 

കൊവിഡ് വാക്സിൻ്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള നാലാഴ്ചയായി നിശ്ചയിച്ച  സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സമർപ്പിച്ച അപ്പീൽ  ഹൈക്കോടതി ഡിവിഷൻ ബഞ്ച്  ഇന്ന് പരിഗണിക്കും.

ദില്ലിയിൽ നിന്നുള്ള അഭിഭാഷകന് ഹാജരാകുന്നതിനായി കേന്ദ്ര സർക്കാർ സാവകാശം തേടിയതിനെ തുടർന്നായിരുന്നു കേസ് ഇന്നത്തേക്ക് മാറ്റിയത് . വാക്സിനുകൾക്കിടയിലെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തി കണക്കിലെടുത്താതാണെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

വാക്സിൻ നയത്തിൽ കോടതി ഇടപെടരുത് എന്നും കേന്ദ്രം ആവശ്യപ്പെട്ടു. ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വാക്സിൽ നയം രൂപീകരിച്ചത്. കോടതി ഇടപെടൽ വാക്സിൻ നയത്തെ ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ നിലപാട് എടുത്തു.

കിറ്റക്സ് കമ്പനി നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഇടവേള പുതുക്കി നിശ്ചയിച്ച് കൊവിഡ് പോർട്ടലിൽ  മാറ്റം വരുത്താൽ സിംഗിൾ ബഞ്ച് ഉത്തരവിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here