പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതി; മുൻ ഹരിത നേതാക്കൾ ഇന്ന് വനിതാ കമ്മീഷന് മൊഴി നൽകും

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ  പരാതിയിൽ മുൻ ഹരിത നേതാക്കൾ ഇന്ന് വനിതാ കമ്മീഷന് മൊഴി നൽകും.  കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന മെഗാ അദാലത്തിലാണ് മുൻ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തുക.

പി കെ നവാസിനും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഹരിത സംസ്ഥാന കമ്മിറ്റി മുൻ ഭാരവാഹികളായ 10 പേരാണ് പരാതിക്കാർ.

ജൂൺ 22 ന് കോഴിക്കോട് ചേർന്ന എം എസ് എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി കെ നവാസ് മോശമായി സംസാരിച്ചുവെന്നും എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബ് ഫോൺ വഴി അശ്ലീലം പറഞ്ഞെന്നുമാണ് വനിതാ കമ്മീഷന് നൽകിയ പരാതി.

മലപ്പുറത്തെ സിറ്റിംഗിൽ ഹാജരാകാൻ കഴിയില്ലെന്നും കോഴിക്കോട് വെച്ച് മൊഴി നൽകാൻ തയ്യാറാണെന്നും ഹരിത മുൻ ഭാരവാഹികൾ വനിതാ കമ്മീഷനെ അറിയിച്ചിരുന്നു. പരാതി പിൻവലിക്കാൻ ഇവരുടെ മേൽ ലീഗ് നേതൃത്വം വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News