നാണമുണ്ടോ നിങ്ങള്‍ക്ക്? നാട്ടുകാരെ പറ്റിച്ച് കാശ് തട്ടിയെടുത്തിട്ട് ന്യായീകരിക്കുന്നോ: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ പ്രതിപക്ഷത്തോട് നീരസത്തോടെ മുഖ്യമന്ത്രി

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിനെ ന്യായീകരിച്ച പ്രതിപക്ഷത്തോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നാണം ഉണ്ടോ നിങ്ങള്‍ക്ക്. നാട്ടുകാരെ പറ്റിച്ച് കാശ് തട്ടിയെടുത്തിട്ട് ന്യായീകരിക്കുന്നോ എന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പല്ല ബിസിനസ് പൊളിഞ്ഞതാണെന്ന എന്‍ ഷംസുദീന്‍ പറഞ്ഞതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

ചൂടാവുന്നതെന്തിനെന്ന് ചോദിച്ച പ്രതിപക്ഷത്തോട് ഇതിന് ചൂടായില്ലെങ്കില്‍ വേറെ എന്തിന് ചൂടാവും എന്ന കുറിക്കുകൊള്ളുന്ന മറുപടി നല്‍കി പ്രതിപക്ഷത്തിന്‍റെ വായടപ്പിച്ചു. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിനെ ലീഗ് അംഗം ഷംസുദ്ദീന്‍ ന്യായീകരിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

അതേസമയം, മോൻസൻ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. കൊക്കൂൺ സമ്മേളനത്തിൽ മോൻസൻ പങ്കെടുത്തതിന് രേഖയില്ല. വ്യാജ ചികിത്സ നൽകിയതായി ആരും പരാതി നൽകിയില്ല.

ശബരിമല ചെമ്പോല വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും വ്യാജമെന്ന് കണ്ടെത്തിയാൽകർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ചെമ്പോല ഉപയോഗിച്ച് പ്രചരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സൂചനയും അദ്ദേഹം നിയമസഭയിൽ നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News