കെപിസിസി പട്ടികയില്‍ മുതിര്‍ന്ന നേതാക്കൾക്ക് അതൃപ്തി

കെപിസിസി പട്ടികയില്‍ മുതിര്‍ന്ന നേതാക്കൾക്ക് അതൃപ്തി. കെപിസിസി പട്ടിക തയ്യാറാക്കിയത് കൂടിയാലോചനകൾ ഇല്ലാതെയെന്ന് നേതാക്കള്‍.

മുൻ കെപിസിസി അദ്ധ്യക്ഷന്മാരുമായി ചർച്ച ചെയ്തില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പരാതി.  വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസ്സൻ എന്നിവരുമായി ചർച്ച നടന്നില്ല.

പട്ടികയിൽ ആരെയൊക്കെ ഉൾപ്പെടുത്തിയിയെന്ന് പോലും അറിയിച്ചിട്ടില്ലെന്ന് നേതാക്കൾ ആരോപിച്ചു. കൂടി ആലോചനകൾ നടത്തുമെന്ന ഉറപ്പ് പാലിച്ചില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

കെപിസിസി അധ്യക്ഷനടക്കം 51 പേരടങ്ങുന്ന കമ്മിറ്റിയുടെ ലിസ്റ്റ് ആണ് ഹൈക്കമാൻഡിന് കേരള കോൺഗ്രസ് നേതൃത്വം സമർപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News