ശബരിമല ചെമ്പോല വ്യാജം, സര്‍ക്കാര്‍ അതുപയോഗിച്ച് പ്രചരണം നടത്തിയിട്ടില്ല; പ്രതികരണം സഭയില്‍ മുഖ്യമന്ത്രിയുടേത്

മോന്‍സന്‍ മാവുങ്കല്‍ തന്നെ വ്യാജ ചികില്‍സക്ക് വിധേയമാക്കിയതില്‍ പരാതി നല്‍കുമെന്ന കെ. സുധാകരന്റെ അവകാശ വാദം പൊളിയുന്നു. വ്യാജ ചികില്‍സ നല്‍കിയതായി ആരും പൊലീസിന് പരാതി നല്‍കിയില്ലെന്ന് മുഖ്യമന്ത്രി. ശബരിമല ചെമ്പോല വ്യാജമെന്നും, സര്‍ക്കാര്‍ അതുപയോഗിച്ച് പ്രചരണം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോന്‍സന്‍ മാവുങ്കല്‍ നടത്തിയ പുരാവസ്തു, വ്യാജ ചികില്‍സ തട്ടിപ്പായിരുന്നു ചോദ്യോത്തരവേളയെ ചൂട് പിടിപ്പിച്ചത്. വ്യാജ ചികില്‍സ നല്‍കിയ മോന്‍സനെതിരെ പരാതി നല്‍കുമെന്ന കെ. സുധാകരന്റെ പ്രസ്താവന ചൂണ്ടി ആരെങ്കിലും പൊലീസിന് പരാതി നല്‍കിയോ എന്ന പി.പി ചിത്തരജ്ഞന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി

അന്വേഷണത്തെ പറ്റി ആര്‍ക്കും എതിരഭിപ്രായം ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അന്വേഷണ സംഘം എന്ത് ചെയ്യണമെന്ന് നമ്മള്‍ മുന്‍വിധിയോടെ കാണണ്ടെന്നും വ്യക്തമാക്കി. കൊക്കൂണ്‍ സമ്മേളനത്തില്‍ മോന്‍സന്‍
പങ്കെടുത്തതായി രേഖയില്ലെന്നും സഭയില്‍ വ്യക്തമാക്കി. ശബരിമല ചെമ്പോലയില്‍ പരിശോധന നടക്കുന്നു, വ്യാജമെന്ന് കണ്ടെത്തിയാല്‍ കര്‍ശന നപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു

സംഘടിത കുറ്റകൃത്യം തടയുന്നതിനായി വിചാരണ കൂടാതെ ആറ് മാസം ആരെയും തടവില്‍ പാര്‍പ്പിക്കുക എന്നത് ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും, എന്നാല്‍ ഉത്തരവാദിത്വ കേന്ദ്രം ഈ കാര്യം ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആവശ്യങ്ങള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുന്‍ മഞ്ചേശ്വരം എംഎല്‍എ കമറുദീന്‍ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിനെ ബിസിനസ് തകര്‍ച്ചയെന്ന് ലീഗ് അംഗം എന്‍ ഷംസുദ്ദീന്‍ ന്യായീകരിച്ചത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. നാട്ടുകാരെ പറ്റിച്ച് കാശ് തട്ടിയെടുത്തിട്ട് ന്യായീകരിക്കാന്‍ നാണം ഇല്ലേ എന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News