വിഴിഞ്ഞം പദ്ധതിയിലെ കാലതാമസത്തിന് കാരണം കാലാവസ്ഥാ പ്രതിസന്ധി: മന്ത്രി അഹമ്മദ് ദേവർ കോവിൽ

വിഴിഞ്ഞം പദ്ധതിയിലെ കാലതാമസത്തിന് കാരണം കാലാവസ്ഥാ പ്രതിസന്ധിയെന്ന് കരാർ കമ്പനി സർക്കാരിനെ അറിയിച്ചെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ.  വിഴിഞ്ഞം പദ്ധതി അടിയന്തര പ്രമേയത്തിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

പുലിമുട്ട് നിർമ്മാണം തടസപ്പെടുന്നു. പാറ ലഭ്യമല്ലാത്തതാണ് കാരണം. പാറകൊണ്ട് വരുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സഹായം ലഭ്യമാക്കാൻ ശ്രമിക്കുകയാണെന്നും തമിഴ്നാട് തുറമുഖ മന്ത്രിയുമായി ചർച്ച നടത്തിയെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ വ്യക്തമാക്കി.

പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കരാറുകാരന് സാധിച്ചില്ല.100 കോടി രൂപ പുനരധിവാസത്തിനായി മാത്രം സർക്കാർ മാറ്റിവെച്ചു. പദ്ധതി പൂർത്തീകരിക്കുന്നതിന് മനുഷ്യ സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്.

ഇപ്പോഴത്തെ പ്രതിസന്ധി കാലാവസ്ഥ അനുകൂലമല്ലാത്തതാണ്. കരാർ കമ്പനി 17 കാരണം ചൂണ്ടിക്കാട്ടി സമയം നീട്ടി ചോദിച്ചിട്ടുണ്ട്.  ഇപ്പോൾ പണി ത്വരിത ഗതിയിൽ നടക്കുന്നു. പദ്ധതിയുടെ പ്രവർത്തനം സർക്കാർ വിലയിരുത്തുന്നുണ്ടെന്നും ദൈനംദിന പ്രവർത്തനങ്ങൾ പരിശോധിക്കുകയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

 2022 നവംബർ മാസം പദ്ധതി കന്മീഷൻ ചെയ്യാനാണ് സർക്കാർ ആലോചിക്കുനത്. എത്രയും വേഗം പദ്ധതി പൂർത്തീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. ഓഖി, വെള്ളപ്പൊക്കം, കൊവിഡ് എന്നിവയാണ് കാലതാമസത്തിനുള്ള കാരണമായി അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്. മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News