കൊവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന കര്‍ശനമാക്കി സൗദി അറേബ്യ

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 23,000 നിയമ ലംഘനങ്ങള്‍ പിടികൂടിയതിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന കര്‍ശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. മാസ്‌ക്ക് ധരിക്കാത്തതിനാണ് കൂടുതല്‍ പേര്‍ പിടിയിലായത്. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടായി. രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ യാതൊരു ഇളവും പ്രഖ്യാപിച്ചിട്ടില്ല.

കൊവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധന കര്‍ശനമായി തുടരുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ 23,000 നിയമ ലംഘനങ്ങള്‍ പിടികൂടിയതായി മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ പതിനായിരത്തിലേറെപ്പേര്‍ പിടിയിലായത് മാസക് ധരിക്കാത്തതിനാണെന്നും മന്ത്രാലയ അധികൃതര്‍ പറഞ്ഞു. നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും പിടി വീണു.

രാജ്യത്ത് ഔദ്യോഗകിമായി കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് പ്രഖ്യാപിക്കുന്നത് വരെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News