വസിഷ്ഠഗുഹയിലെ മലയാളി സന്യാസി സ്വാമി ചൈതന്യാനന്ദപുരി സമാധിയായി

ഹിമാലയത്തിലെ പ്രശസ്തമായ വസിഷ്ഠഗുഹയിലെ മലയാളി സന്യാസി സ്വാമി ചൈതന്യാനന്ദപുരി സമാധിയായി. പത്തനംതിട്ട ഓമല്ലൂർ പ്രക്കാനമാണ് സ്വദേശം. 1953-ൽ സന്യാസിവര്യനായ സ്വാമി പുരുഷോത്തമാനന്ദയുടെ ശിഷ്യനായി വസിഷ്ഠഗുഹയിൽ എത്തിച്ചേരുകയും അദ്ദേഹത്തിൽനിന്ന് ആധ്യാത്മിക പാഠങ്ങൾ സ്വായത്തമാക്കുകയും ചെയ്തു.

ചാർധാം യാത്രാവഴിയിലെ പ്രധാനപ്പെട്ട സ്ഥലമായ വസിഷ്ഠഗുഹയുടെ ദീർഘകാലമായി സംരക്ഷകനായി കഴിയുകയായിരുന്നു സ്വാമി. ഋഷികേശ് ശിവാനന്ദ ആശ്രമം പ്രസിഡന്റും മലയാളിയുമായ സ്വാമി പത്മനാഭാനന്ദയുടെ നേതൃത്വത്തിൽ ഗംഗയിൽ ജലസമാധി ഇരുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News