ഖത്തറില്‍ കൊവിഡ് വ്യാപനം കുറയുന്നു; പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 100ല്‍ താഴെ

ഖത്തറില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു. ഖത്തറില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1000ല്‍ താഴെയെത്തി. ഒരാഴ്ച്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 100ല്‍ താഴെയാണ്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരുടെ എണ്ണം 2,35,758 ആയി.

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ചുരുക്കമാണ്. കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് വാകസിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിനു ശേഷം 47,56,578 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 82.6 ശതമാനം പേര്‍ പൂര്‍ണമായും വാക്സിനെടുത്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News