സിറോ സര്‍വ്വേ ഫലം പുറത്ത് വിട്ട് സര്‍ക്കാര്‍; 18 വയസിന് മുകളില്‍ 82.6 ശതമാനം പേരില്‍ ആന്‍റിബോഡി സാന്നിധ്യം

സിറോ സര്‍വ്വേ ഫലം പുറത്ത് വിട്ട് സംസ്ഥാന സര്‍ക്കാര്‍. 18 വയസിന് മുകളില്‍ 82.6 ശതമാനം പേരില്‍ ആന്റിബോഡി സാന്നിധ്യമെന്ന് സര്‍വ്വേ ഫലം വ്യക്തമാക്കി.

ആറ് വിഭാഗങ്ങളില്‍ 13,336 സാമ്പിള്‍ പരിശോധിച്ചു. ആറ് വിഭാഗങ്ങളില്‍ പഠനം നടത്തി.അതില്‍, 40.2 ശതമാനം കുട്ടികള്‍ക്ക് ആന്റി ബോഡി സാന്നിധ്യമുണ്ടെന്നും സര്‍വേയില്‍ കണ്ടെത്തി.

49 വയസുവരെയുള്ള ഗര്‍ഭിണികളില്‍ 65.4 ശതമാനം പേര്‍ക്ക് ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ട്. ആദിവാസി മേഖലയില്‍ 18 വയസിന് മുകളില്‍ 78.2 ശതമാനം പേര്‍ക്ക് ആന്റിബോഡി സാന്നിധ്യം കണ്ടെത്തി.

തീരദേശ മേഖലയില്‍ 87.7 ശതമാനവും, ചേരി പ്രദേശങ്ങളില്‍ 85.3 ശതമാനവും പേര്‍ പ്രതിരോധ ശേഷി കൈവരിച്ചു. നിയമസഭയിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News