ബത്തേരി തെരഞ്ഞെടുപ്പ്; സി കെ ജാനുവിന് കെ സുരേന്ദ്രൻ 35 ലക്ഷം കോഴ നൽകിയെന്ന ആരോപണത്തിൽ ഉറച്ച് പ്രസീത അഴീക്കോട്

ബത്തേരി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി കെ ജാനുവിന് കെ സുരേന്ദ്രൻ 35 ലക്ഷം കോഴ നൽകിയെന്ന ആരോപണത്തിൽ ഉറച്ച് പ്രസീത അഴീക്കോട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബത്തേരിയിൽ മൂന്നരക്കോടി രൂപയോളം രൂപ എത്തി. തുക പലർക്കും വീതിച്ചു നൽകി. ഇതു സംബന്ധിച്ച് അന്വേഷിക്കണം.

കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണ്. ബി ജെ പി നേതാക്കൾ അന്വേഷണത്തെ ഭയക്കുന്നു. കേസുമായി ബന്ധപ്പെട്ടവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ കാണാതായത് ദുരൂഹമെന്നും പ്രസീത അഴീക്കോട് പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബ്ദ സാമ്പിൾ പരിശോധിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രസീത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here