മുഖത്ത് കുങ്കുമ തൈലം പുരട്ടി നോക്കൂ… അത്ഭുതം കാണാം നിമിഷങ്ങള്‍ക്കുള്ളില്‍

ചര്‍മത്തിന് നിറം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് കുങ്കുമ തൈലം പുരട്ടുന്നത്. ഇതിലെ മഞ്ഞള്‍, ചന്ദനം, കുങ്കുമപ്പൂ തുടങ്ങിയവ നിറം ലഭിയ്ക്കാനുളള എളുപ്പ വഴിയാണ്. ഇവ ചേരുമ്പോള്‍ ചര്‍മത്തിന് സൗന്ദര്യ ഗുണങ്ങള്‍ വര്‍ധിക്കും. മുഖത്തെ ബ്ലാക് ഹൈഡ്സ്, മുഖക്കുരു തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കുങ്കുമാ തൈലം.

ഇവയ്ക്ക് ഹീലിംഗ്, അതായത് മുറിവുണക്കാനുള്ള കഴിവുണ്ട്. ഇതാണ് ഇത്തരം ഗുണങ്ങള്‍ നല്‍കുന്നത്. ഇതിലെ പ്രധാന ചേരുവയായ കുങ്കമമാണ് ഇതിനു സഹായിക്കുന്നത്. കുങ്കുമത്തിനൊപ്പം മഞ്ഞളും ഗുണകരം തന്നെയാണ്. കുങ്കുമ തൈലത്തിലെ മഞ്ഞളിന് ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ ബാക്ടീരിയകള്‍ക്കെതിരായി പ്രവര്‍ത്തിയ്ക്കുന്ന ഒരു ചേരുവ കൂടിയാണിത്.

ഈ രണ്ടു ഗുണങ്ങളും ചര്‍മത്തിലെ മുറിവുകളും പൊള്ളലുകളുമെല്ലാം ഉണക്കാന്‍ ഏറെ നല്ലതാണ്. നല്ലൊരു ഹെര്‍ബല്‍ ആന്റിസെപ്റ്റിക് ആയി ഇതുപയോഗിയ്ക്കാം. ഇതു കൊണ്ടുള്ള മസാജ് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതും ചര്‍മത്തിലെ മുറിവുകളും മുറിവുകളുടെ പാടുകളുമെല്ലാം ഉണങ്ങാന്‍ സഹായിക്കുന്നു.

രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ ചര്‍മത്തിന് തിളക്കം ലഭിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതിലൂടെയും ഇതുവഴി വരണ്ട ചര്‍മം ഒഴിവാക്കുന്നതിലൂടെയും ചര്‍മത്തിന്റെ തിളക്കം വര്‍ധിയ്ക്കും. നല്ലൊരു ഫേസ് മസാജിംഗ് ഓയിലാണ് കുങ്കുമാദി തൈലം. മുഖത്തിനു നിറവും മാര്‍ദ്ദവവും നല്‍കാനും ചുളിവുകള്‍ ഒഴിവാക്കാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാനുമുള്ള നല്ലൊരു എണ്ണയാണിത്.

ഇത് രണ്ടോ മൂന്നോ തുളളി കയ്യിലെടുത്ത് മുഖത്തു പുരട്ടി പതുക്കെ 10-20 മിനിറ്റു നേരം മസാജ് ചെയ്യാം. രാത്രിയിലാണ് ഇതു മുഖത്തു പുരട്ടേണ്ടത്. രാത്രി മുഴുവന്‍ മുഖത്ത് ഇത് പുരട്ടി രാവിലെ കഴുകുന്നതാണ് നല്ലത്. മുഖത്ത് ഇതു പുരട്ടുന്നതിനു മുന്‍പ് ഇളംചൂടുവെള്ളത്തില്‍ മുഖം കഴുകി തുടച്ച ശേഷം പുരട്ടുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News