പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നു: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി. വിഷയം സർക്കാർ പരിഹരിക്കുമെന്ന് ആവർത്തിച്ചു. തുടർച്ചയായി വിദ്യാഭ്യാസ മന്ത്രി ഒരേ മറുപടി നൽകുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി.

അർഹതപ്പെട്ട ഒരു കുട്ടിക്ക് പോലും പ്ലസ് വൺ സീറ്റ് ലഭിക്കാതിരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ച് പറഞ്ഞിട്ടും അത് ചെവിക്കൊള്ളാൻ പ്രതിപക്ഷം തയ്യാറാവാതെ വന്നതോടെയാണ് മന്ത്രി പ്രതിപക്ഷത്തിൻ്റെ രാഷ്ട്രീയ ദുഷ്ടലാക്ക് നിയമസഭയിൽ പരാമർശിച്ചത്.

85316 സീറ്റുകൾ മിച്ചം ഉണ്ട് 122384 പേർക്ക് ഇനി അഡ്മിഷന് ലഭിക്കാനുണ്ട്. ആഗ്രഹിക്കുന്ന സീറ്റുകൾ കുട്ടികൾ ലഭിച്ചിട്ടില്ല എന്ന പ്രശ്നം ഉണ്ട്. താലൂക്ക് അടിസ്ഥാനത്തിൽ കണക്കെടുക്കുന്നു. വിഷയം സർക്കാർ പരിഹരിക്കും.

വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവതരിപ്പിച്ച സബ്മിഷനിൽ സർക്കാരിനെ കുറ്റപ്പെടുത്തുകയായിരുന്നു. സീറ്റ് ലഭിക്കാതെ കുട്ടികൾ എംഎല്‍എമാരുടെ അടുത്ത് വന്ന് കരയുകയാണെന്ന് പറഞ്ഞു. അധിക ബാച്ചകൾ അനുവദിച്ച് പ്രശ്നം പരിഹരിക്കണമെന്നതാണ് പ്രതിപക്ഷത്തിൻ്റെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here