നടന്‍ നെടുമുടി വേണു ആശുപത്രിയില്‍; ആരോഗ്യ നിലയില്‍ ആശങ്ക

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ നെടുമുടി വേണു ആശുപത്രിയില്‍. വിവിധ രോഗങ്ങളുണ്ടെന്നും ഡോക്ടര്‍മാരുടെ സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഞായര്‍ രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെടുമുണി വേണുവിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

തീവ്രപരിചരണ വിഭാഗത്തിലാണ്. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലാണ്. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു.

അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നു എന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News