ഉത്ര വധക്കേസ്; സൂരജ് കുറ്റക്കാരൻ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനാണെന്ന് കോടതി. ഒന്നുംപറയാനില്ലെന്ന് സൂരജ് നിർവികാരനായി കോടതിയിൽ. ചുമത്തിയ കുറ്റങ്ങൾ പ്രതിയെ വായിച്ചു കേൾപ്പിച്ചു. വധശിക്ഷ നൽകണമെന്നും അപൂർവങ്ങളിൽ അപൂർവമായ കേസ് ആണിതെന്നും പ്രോസിക്യൂഷൻ.
സംഭവം വിചിത്രവും പൈശാചികവും ദാരുണവുമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

ശിക്ഷ സംബന്ധിക്കുന്ന പ്രോസിക്ക്യൂഷൻ വാദം തുടരുകയാണ്.
2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് ഭാര്യയെ കൊല്ലാന്‍ സൂരജ് രണ്ടു തവണ പാമ്പിനെ കൊണ്ട് കടുപ്പിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന സത്യം പുറത്തു വന്നത്.

നീതി കിട്ടുമെന്ന് പ്രതീക്ഷയിലാണ് ഉത്രയുടെ കുടുംബം. കോടതി വിധി അല്പസമയത്തിനുള്ളിൽ അറിയാം. കൊലപാതകത്തിന്റെ രീതി മനസിലാക്കാന്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ ഡമ്മി പരീക്ഷണം കേസിലെ ശക്തമായ തെളിവായി. ഉത്രയെ കടിച്ച പാമ്പിന് 150 സെന്റിമീറ്റര്‍ നീളമായിരുന്നു. ഇത്രയും നീളമുളള മൂര്‍ഖന്‍ കടിച്ചാല്‍ 1.7, അല്ലെങ്കില്‍ 1.8 സെന്റിമീറ്റര്‍ മുറിവേ ഉണ്ടാവുകയുളളു.

സൂരജ് മൂര്‍ഖന്റെ പത്തിയില്‍ ബലമായി പിടിച്ച് കടിപ്പിച്ചപ്പോഴാണ് ഉത്രയുടെ ശരീരത്തില്‍ 2.3, 2.8 സെന്റിമീറ്റര്‍ തോതില്‍ മുറിവുണ്ടായതെന്ന് ഡമ്മി പരീക്ഷണത്തിലൂടെ തെളിയിച്ചു. വിചാരണയ്ക്കിടയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നു 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here