റേഷൻ കടകൾ അനുവദിക്കുമ്പോൾ പട്ടികജാതി പട്ടികവർഗ്ഗ സംവരണ തത്വം പാലിക്കും: ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

റേഷൻ കടകൾ അനുവദിക്കുമ്പോൾ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗകാർക്ക് ഉള്ള സംവരണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയിൽ അറിയിച്ചു .വി ശശി എം എൽ എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം .1966 ലെ കേരള റേഷനിംഗ് ഓർഡർ 45 (2a) 1 പ്രകാരം പട്ടിക ജാതി വിഭാഗത്തിൽ പെട്ടവർക്ക് 8% വും,പട്ടിക വർഗ്ഗ വിഭാഗത്തിന് 2% വും, ഭിന്നശേഷികാർക്ക് 5 % ,വനിതകൾക്ക് 20 % , എന്ന നിലയിലാണ് റേഷൻ കട ലൈസൻസി നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്തിയിരുന്നത് കേരളത്തിൽ നിലവിലുള്ള 14130 റേഷൻ കടകളിൽ .പട്ടിക ജാതി വിഭാഗത്തിന് നിയമപ്രകാരമുള്ള 8% സംവരണം അനുസരിച്ച് 1130 കടകൾക്ക് അർഹതയുണ്ട്.

എന്നാൽ ഇപ്പോഴത്തെ കണക്കനുസരിച്ച് 308 കടകൾ മാത്രമേ പട്ടിക ജാതി വിഭാഗത്തിൻ്റെ കടകളായി പ്രവർത്തിക്കുന്നുള്ളൂ .പട്ടിക വർഗ്ഗ വിഭാഗത്തിന് 283 കടകൾക്ക് അർഹതയുണ്ടെങ്കിലും 64 റേഷൻ കടകൾ മാത്രമേ അവരുടേതായി പ്രവർത്തിക്കുന്നുള്ളൂ. പട്ടിക ജാതി – പട്ടികവർഗ്ഗ സംവരണമുൾപ്പെടെ വിവിധ സംവരണ വിഭാഗങ്ങൾക്കായി ആകെ റേഷൻ കടകളിൽ 4945 കടകൾ സംവരണ തത്വ പ്രകാരം അവകാശപ്പെട്ടതാണ് .എന്നാൽ നിലവിൽ 3097 റേഷൻ കടകൾ മാത്രമാണ് സംവരണ വിഭാഗത്തിൻ്റെതായി പ്രവർത്തിക്കുന്നുള്ളൂ .അതിനാൽ ഭാവിയിൽ റേഷൻ കടകൾ അനുവദിക്കുമ്പോൾ പട്ടിക ജാതി – പട്ടിക വർഗ്ഗ വിഭാഗത്തിന് അർഹമായ സംവരണം,നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് സർക്കാർ ഉറപ്പ് വരുത്തുമെന്നും മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here