ഉത്ര വധക്കേസ്; ശിക്ഷാവിധി 13ലേക്ക് മാറ്റി

ഉത്ര വധക്കേസിൽ ശിക്ഷ വിധിക്കുന്നത് ഒക്ടോബർ പതിമൂന്നിലേക്ക് മാറ്റി. പ്രതിക്ക് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്നും ഭാര്യ വേദനകൊണ്ട് പുളയുന്നത് സൂരജ് നോക്കിനിന്നുവെന്നും പ്രോസിക്യൂഷൻ. ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു. ഒന്നുംപറയാനില്ലെന്ന് സൂരജ് നിർവികാരനായി കോടതിയിൽ. ചുമത്തിയ കുറ്റങ്ങൾ പ്രതിയെ വായിച്ചു കേൾപ്പിച്ചു. വധശിക്ഷ നൽകണമെന്നും അപൂർവങ്ങളിൽ അപൂർവമായ കേസ് ആണിതെന്നും പ്രോസിക്യൂഷൻ വാദിച്ചു. സംഭവം വിചിത്രവും പൈശാചികവും ദാരുണവുമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് ഭാര്യയെ കൊല്ലാന്‍ സൂരജ് രണ്ടു തവണ പാമ്പിനെ കൊണ്ട് കടുപ്പിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന സത്യം പുറത്തു വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here