പകരം വെക്കാനില്ലാത്ത അതുല്യപ്രതിഭയായി നെടുമുടിവേണു മലയാളിക്കൊപ്പം ജീവിച്ചു: മന്ത്രി വി ശിവന്‍കുട്ടി

അന്തരിച്ച മഹാനടന്‍ നെടുമുടിവേണുവിന്‍റെ വിടവാങ്ങലില്‍ അനുശോചനമറിയിച്ച് മന്ത്രി വി ശിവന്‍കുട്ടി. നെടുമുടിവേണു അരങ്ങൊഴിഞ്ഞിരിക്കുന്നു. എന്തു വിശേഷണമാണ് നെടുമുടി വേണുവിന് നൽകുക . അതിനൊക്കെ മുകളിലാണ് അദ്ദേഹത്തിന്റെ പ്രതിഭ! മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

അഭിനയരംഗത്ത് സജീവമായി അരനൂറ്റാണ്ട് പിന്നിടുക … അഞ്ഞൂറിലധികം വേഷങ്ങളിൽ പകർന്നാടുക… നായകനായി വില്ലനായി സഹനടനായി… പകരം വെക്കാനില്ലാത്ത അതുല്യപ്രതിഭയായി അദ്ദേഹം മലയാളിക്കൊപ്പം ജീവിച്ചു.

മലയാളത്തിലെ എക്കാലത്തേയും മികച്ച നടന്മാരുടെ പട്ടികയിൽ അദ്ദേഹം ഉണ്ടാകുമെന്ന് തീർച്ച. സകലകലാവല്ലഭനായിരുന്നു അദ്ദേഹം.ആദരാഞ്ജലികൾ.. മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News