‘വേണു അങ്കിള്‍ നിങ്ങള്‍ പുതു തലമുറയ്‌ക്കെന്നും ഒരു പാഠപുസ്തകമാണ്’; നെടുമുടി വേണുവിന് അനുശോചനമറിയിച്ച് പൃഥ്വിരാജ്

നെടുമുടി വേണുവിന്റെ വിടവാങ്ങലില്‍ അനുശോചനമറിയിച്ച് നടന്‍ പൃഥ്വിരാജ്. നെടുമുടി വേണുവിന്റെ സിനിമാ ജീവിതം പുതു തലമുറയ്‌ക്കൊരു പാഠപുസ്തകമാണെന്ന രീതിയിലാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

നെടുമുടി വേണുവും പൃഥ്വിരാജും ഒരുമിച്ച് അഭിനയിച്ച ‘പുതിയമുഖം’ എന്ന സിനിമയിലെ ഷൂട്ടിംഗ് അനുഭവങ്ങളില്‍ നെടുമുടി വേണുവിന്റെ അഭിനയത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങള്‍ അന്ന് ഏറ്റെടുത്തിരിന്നു. അദ്ദേഹം അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നുവെന്ന് പൃഥ്വിരാജ് അന്ന് വികാരനിര്‍ഭരനായി പറഞ്ഞിരുന്നു.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here