‘നെടുമുടി വേണുവിന്റെ വിയോഗം സിനിമയ്ക്കു മാത്രമല്ല സാംസ്‌കാരിക കേരളത്തിനും തീരാനഷ്ടം’; മന്ത്രി റോഷി അഗസ്റ്റിന്‍

നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അതുല്യകലാകാരന്‍ നെടുമുടി വേണുവിന്റെ വിയോഗം സിനിമയ്ക്കു മാത്രമല്ല സാംസ്‌കാരിക കേരളത്തിനും തീരാനഷ്ടമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. നാടകവും നാടന്‍ പാട്ടും പത്രപ്രവര്‍ത്തനവും അടക്കം വിശാലമായ കര്‍മ മണ്ഡലമായിരുന്നു അദ്ദേഹത്തിന്റേത്.

മലയാളത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല വേണുവിന്റെ സിനിമാ ജീവിതം. നെടുമുടി വേണുവിന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും മന്ത്രി അറിയിച്ചു.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നെടുമുടി വേണു ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News