ലോഡ് ഷെഡിങ്ങും പവര്‍കട്ടും ഏര്‍പ്പെടുത്തുന്ന കാര്യത്തിൽ തീരുമാനം ഒക്ടോബർ 19ന് ശേഷം; കെ കൃഷ്ണന്‍കുട്ടി

ലോഡ് ഷെഡിങ്ങും പവര്‍കട്ടും ഏര്‍പ്പെടുത്തണമോ എന്ന് ഈ മാസം 19ന് ശേഷം തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പത്തൊൻപതിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന കേന്ദ്രം വാഗ്ദാനം മുഖവിലക്കെടുത്ത് സംസ്ഥാനത്ത് ഇപ്പോള്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വൈദ്യുതി വകുപ്പ് അംഗീകരിച്ചു. ജനങ്ങളെ ബോധവത്കരിച്ച്‌ 100 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കല്‍ക്കരിക്ഷാമത്തെത്തുടര്‍ന്ന് കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുവന്നെങ്കിലും കേരളത്തിൽ പവർകട്ട് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ ലഭിക്കുന്ന വൈദ്യുതിയിൽ കുറവ് തുടർന്നാൽ പവർകട്ട് വേണ്ടിവരും. കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ 1,000 മെഗാവാട്ടിന്റെ കുറവുണ്ട്‌.

കൽക്കരിക്ഷാമം കേരളത്തിലും വൈദ്യുതി പ്രതിസന്ധിയുണ്ടാക്കും. മറ്റു സംസ്ഥാനങ്ങളില്‍നിന്ന്‌ വാങ്ങുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിന്റെ കുറവുമുണ്ട്. എങ്കിലും നിലവിൽ കാര്യമായ നിയന്ത്രണമില്ല. ഉപയോഗം വർധിച്ചാൽ നിയന്ത്രണം വേണ്ടിവരും.

കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് വൈദ്യുതി വാങ്ങിയത്. ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തും. കൽക്കരി പ്രതിസന്ധി പെട്ടെന്ന് തീരുമെന്ന് കരുതുന്നില്ല. ജനങ്ങൾ വൈദ്യുതി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News