നല്ല സിനിമകളിലെ നല്ല കഥാപാത്രങ്ങള്‍ ഉണ്ടാകൂ; നെടുമുടി വേണു

നല്ല സിനിമകളിലെ നല്ല കഥാപാത്രങ്ങള്‍ ഉണ്ടാകുകയുള്ളുവെന്ന് നെടുമുടി വേണു. അല്ലെങ്കില്‍ വെറുമൊരു അഭിനയത്തൊഴിലാളി മാത്രമാകേണ്ടി വരുമെന്നും അദ്ദേഹം കൈരളി ടി വിയുടെ ജെ ബി ജംഗ്ഷനില്‍ പറഞ്ഞു. പല സിനിമകളും താല്പര്യമില്ലാതെ ബന്ധങ്ങളുടെ പുറത്ത് അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്ക് ഹാസ്യ കഥാപാത്രങ്ങള്‍ വഴങ്ങുമെന്ന് കണ്ടെത്തിയത് സംവിധായകന്‍ പ്രിയദര്‍ശനാണെന്ന് നെടുമുടി വേണു പറഞ്ഞു. നായികയായി അഭിനയിക്കുന്ന നടിയുടെ അച്ഛനായും അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. സീമ ഒരു സിനിമയില്‍ തന്റെ മകന്റെ ഭാര്യയായും പിറ്റേദിവസം തന്നെ മറ്റൊരു സിനിമയില്‍ തന്റെ നായികയായി അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുഭവം പങ്കു വെച്ചു.

അതേസമയം മലയാളത്തിന്റെ മഹന്‍ നടന്‍നെടുമുടി വേണു ഇന്ന് ഉച്ചയോടെ അന്തരിച്ചിരുന്നു. അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു.

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്‍മാരില്‍ ഒരാളാണ് കേശവന്‍ വേണുഗോപാലന്‍ നായര്‍ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുമെന്ന് തീര്‍ച്ച.
അരവിന്ദന്റെ തമ്പില്‍ അഭിനയിക്കാന്‍ എത്തിയ വേണുഗോപാലില്‍ നിന്ന് അഭിനയകലയുടെ കുലപതിയായി മാറിയ നെടുമുടി വേണുവിലേക്കുളള പരിണാമ പൂര്‍ത്തീകരണത്തിന്റെ ദശകങ്ങള്‍. മലയാളിപ്രേക്ഷകര്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയ നടനാണ് നെടുമുടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here