കൊവിഡ് പ്രതിസന്ധിയിലും പുതിയ തൊഴിൽ സാധ്യതകൾ; ഓവർസീസ് എംപ്ലോയീസ് കോൺഫറൻസ് നാളെ

നോർക്ക വകുപ്പിൻ്റെ നേതൃത്വത്തിൽ നാളെ (ഒക്ടോബർ 12) ഓവർസീസ് എംപ്ലോയീസ് കോൺഫറൻസ് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ മേഖലയിൽ ആഗോളതലത്തിൽ തന്നെ വലിയ മാറ്റങ്ങളാണ് കൊവിഡ് മഹാമാരിക്കു ശേഷമുണ്ടായിരിക്കുന്നത്. നിരവധി പ്രതിസന്ധികൾക്കൊപ്പം പുതിയ സാധ്യതകളും കൊവിഡ് സൃഷ്ടിച്ചിരിക്കുന്നു. ഇവയെക്കുറിച്ചെല്ലാം മികച്ച ധാരണകൾ തൊഴിലന്വേഷകർക്കിടയിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

തൊഴിൽ മേഖലയിൽ ആഗോളതലത്തിൽ തന്നെ വലിയ മാറ്റങ്ങളാണ് കൊവിഡ് മഹാമാരിക്കു ശേഷമുണ്ടായിരിക്കുന്നത്. നിരവധി പ്രതിസന്ധികൾക്കൊപ്പം പുതിയ സാധ്യതകളും കൊവിഡ് സൃഷ്ടിച്ചിരിക്കുന്നു. ഇവയെക്കുറിച്ചെല്ലാം മികച്ച ധാരണകൾ തൊഴിലന്വേഷകർക്കിടയിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ആ ലക്ഷ്യം മുൻനിർത്തി നോർക്ക വകുപ്പിൻ്റെ നേതൃത്വത്തിൽ നാളെ (ഒക്ടോബർ 12) ഓവർസീസ് എംപ്ലോയീസ് കോൺഫറൻസ് സംഘടിപ്പിക്കുകയാണ്.

സമ്മേളനത്തില്‍ അന്താരാഷ്ട്ര തലത്തിലെ തൊഴില്‍ദാതാക്കള്‍, പ്രമുഖ റിക്രൂട്ടിംഗ് ഏജന്‍സികള്‍, നയതന്ത്ര വിദഗ്ധര്‍, വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍, അംബാസിഡര്‍മാര്‍, എംബസികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നയരൂപീകരണ വിദഗ്ദ്ധര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മുതിര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അണിനിരക്കും. ഓണ്‍ലൈനായും, തിരുവനന്തപുരത്തു നിയമസഭയുടെ ശങ്കരനാരായണന്‍ തമ്പി ഹാളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു ക്ഷണിക്കപ്പെട്ടവർക്കുമാണ് പ്രവേശനം.

തൊഴില്‍ തേടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് പരമാവധി സൗകര്യം ഒരുക്കുന്നതിനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെയും പരിഹാര മാര്‍ഗങ്ങളെയും കുറിച്ച് ബോധവത്കരിക്കുന്നതിനും ഈ സമ്മേളനം സഹായകമാകും. ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സ്.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) പങ്കാളിത്തത്തോടെയാണ് കോണ്‍ഫറന്‍സ് ഒരുക്കുന്നത്.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ക്ഷണിക്കപ്പെട്ടവര്‍ക്കാണ് പ്രവേശനം. ഓണ്‍ലൈനായി സമ്മേളനത്തിൽ പങ്കെടുക്കാൻ https://registrations.ficci.com/…/online-registrationi.asp എന്ന ലിങ്കില്‍ ആര്‍ക്കും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News