നല്ല കരുത്തുള്ള മുടി വളരണോ? കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചു നോക്കൂ…

കേശസംരക്ഷണത്തിനും മുഖസംരക്ഷണത്തിനും ഏറെ ഉപകാരപ്രദമായ ഒന്നാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം നല്ലൊരു ഹെയര്‍ വാഷാണ്. കഞ്ഞിവെള്ളം കൊണ്ട് തല കഴുകുന്നത് തലമുടി വളരാനും മുടികൊഴിച്ചില്‍ തടയാനും കരുത്തുളള മുടി ഉണ്ടാകാനും മുടിയ്ക്ക് തിളക്കം വരാനും സഹായിക്കും.

കഞ്ഞിവെള്ളം കൊണ്ട് തലയോട്ടിയും തലമുടിയും മൃദുവായി മസാജ് ചെയ്യുക. ശേഷം കഴുകി കളയാം. മുടിയില്‍ അധികമുളള സീബവും എണ്ണമയവും ഇങ്ങനെ കഴുകുന്നതിലൂടെ മാറും. കഞ്ഞി വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും കാര്‍ബോഹൈഡ്രറ്റ്‌സുമാണ് തലമുടി വളരാന്‍ സഹായിക്കുന്നത്.

അതുപോലെ തന്നെ, ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്‌നമാണ് താരന്‍. താരന്‍ ഇല്ലാതാക്കാനും കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് നന്നായിരിക്കും. മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആഴ്ച്ചയില്‍ രണ്ട് തവണ കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകാവുന്നതാണ്.

കൂടാതെ മുഖക്കുരു അകറ്റാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. മാത്രമല്ല ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. കഞ്ഞി വെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. ഒരു ഫെഷ്യല്‍ ടോണറായി കഞ്ഞിവെള്ളം ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News