മലയാള സിനിമയിലെ ഒരു യുഗം അവസാനിക്കുന്നു; നെടുമുടിയുടെ മരണത്തില്‍ അനുശോചിച്ച് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മലയാള സിനിമയിലെ ഒരു യുഗം അവസാനിക്കുന്നുവെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കഥാപാത്രങ്ങളുടെ പ്രായഭേദങ്ങളെ അത്രമേൽ അനായാസമായി പ്രതിഫലിപ്പിച്ച അഭ്രപാളിയിലെ മഹാവിസമയത്തിന് വിട.

ശരീരം കൊണ്ടും, ശബ്ദം കൊണ്ടും നെടുമുടി വേണു എന്ന നടൻ കഥാപാത്രങ്ങളിലേക്ക് നടത്തുന്ന സഞ്ചാരങ്ങൾ അദ്ദേഹം കലാലോകത്തിന് നൽകുന്ന അതുല്യ സംഭാവനകളാണ്.
അഞ്ഞൂറിലേറെ കഥാപാത്രങ്ങൾക്ക് ജീവൻനൽകിയ ആ അനശ്വര പ്രതിഭ ഇന്ത്യൻ സിനിമയിലെ തന്നെ മികവുറ്റ അഭിനേതാക്കളിലൊരാളാണ്.

അവനവൻ കടമ്പ, ദൈവത്താർ, തുടങ്ങിയ സാമൂഹ്യ ശ്രദ്ധയാകർഷിച്ച നാടകങ്ങളിലൂടെ മലയാളത്തിന്റെ തനതു നാടകവേദിയെ ഊർജ്ജസ്വലമാക്കുകയും മാധ്യമപ്രവർത്തകൻ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു നെടുമുടി വേണു.

നായകനായും വില്ലനായും സഹനടനായും മലയാളി എക്കാലവും ഓർത്തെടുക്കുന്ന അഭിനയമുഹൂർത്തങ്ങൾ സൃഷ്ടിച്ച പ്രിയ കലാകാരന് ആദരാഞ്ജലികൾ… മന്ത്രി കുറിച്ചു.

അഭിനയമികവിനാൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടൻ നെടുമുടി വേണു(73)  ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു.

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുമെന്ന് തീർച്ച.

അരവിന്ദന്റെ തമ്പില്‍ അഭിനയിക്കാന്‍ എത്തിയ വേണുഗോപാലില്‍ നിന്ന് അഭിനയകലയുടെ കുലപതിയായി മാറിയ നെടുമുടി വേണുവിലേക്കുളള പരിണാമ പൂര്‍ത്തീകരണത്തിന്റെ ദശകങ്ങള്‍. മലയാളിപ്രേക്ഷകര്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയ നടനാണ് നെടുമുടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News