വീര്യമ്പ്രം യുവതിയുടെ കൊലപാതകം; പ്രതിയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍

വീര്യമ്പ്രം യുവതിയുടെ കൊലപാതകം പ്രതിയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍. മലപ്പുറം ഇരിങ്ങല്ലൂര്‍ സ്വദേശികളായ ആദിത്യന്‍ബിജു , ജോയല്‍ എന്നിവരാണ് അറസ്റ്റിലായത്. ബാലുശ്ശേരി സി ഐ എം കെ സുരേഷ്‌കുമാറാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ഉമ്മുകുൽസുവിനെ  (31) കൊലപ്പെടുത്തിയതാണെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കോട്ടയ്ക്കൽ എടരിക്കോട് അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീന്റെ ഭാര്യ ഉമ്മുകുൽസു. ഒളിവിൽ പോയ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് തിരച്ചിൽ നോട്ടിസ് പുറത്തിറക്കി. യുവതിയെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഒട്ടേറെ കേസുകളിൽ പ്രതിയാണു താജുദ്ദീനെന്നു പൊലീസ് പറഞ്ഞു.

മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. യുവതിയുടെ ശരീരത്തിലെ പേശികൾ തകർന്ന നിലയിലായിരുന്നു. യുവതിയെ കൊണ്ടു പോകുമ്പോൾ ഭർത്താവിനൊപ്പം ഉണ്ടായിരുന്ന രണ്ടു പേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.  കഴിഞ്ഞ 30നു താജുദ്ദീൻ ഭാര്യയ്ക്കും മക്കൾക്കും  വീര്യമ്പ്രം കൂരാപ്പുറം ക്വാറിക്കു സമീപം സുഹൃത്തിന്റെ വാടകവീട്ടിൽ എത്തിയിരുന്നു. താജുദ്ദീൻ ഭാര്യയുമായി ഇടയ്ക്കിടെ അവിടെ വന്നു താമസിക്കാറുണ്ട്. സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഈ മാസം എട്ടിന് അതിരാവിലെ താജുദ്ദീനും ഭാര്യയും മക്കളും പുറത്തേക്കു പോയിരുന്നു.

മലപ്പുറത്തു വാടകയ്ക്കു താമസിക്കുന്ന സ്ഥലത്ത് അവർ എത്തിയിരുന്നതായാണു വിവരം. ‌വൈകിട്ട് അഞ്ചോടെ തിരിച്ചെത്തി. പോകുമ്പോഴും തിരിച്ചെത്തുമ്പോഴും താജുദ്ദീനൊപ്പം കാറിൽ മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നു. അവശയായിരുന്ന ഉമ്മുകുൽസുവിനെ താങ്ങിയെടുത്താണു സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചത്. ഉമ്മുകുൽസു കുറച്ചു വെള്ളം കുടിച്ചെങ്കിലും ഒന്നും സംസാരിച്ചില്ലെന്നു സുഹൃത്തിന്റെ മാതാവ് പറഞ്ഞു. അൽപസമയത്തിനു ശേഷം താജുദ്ദീൻ ഭാര്യയ്ക്കു സുഖമില്ലെന്നു പറഞ്ഞ് സുഹൃത്തിനെ വിളിച്ചു വരുത്തി.

അവശയായ ഉമ്മുകുൽസുവിനെ അവർ കസേരയിൽ ഇരുത്തി എടുത്താണ് വാഹനത്തിനടുത്ത്  എത്തിച്ചത്. അപ്പോൾ ഉമ്മുകുൽസുവിനെ ഓട്ടോറിക്ഷയിൽ കയറ്റാൻ താജുദ്ദീൻ ആവശ്യപ്പെട്ടതായി സുഹൃത്ത് പറയുന്നു. മക്കളെയും കൂട്ടി താൻ കാറിൽ പിന്നാലെ വരാമെന്നും താജുദ്ദീൻ അറിയിച്ചു. തുടർന്ന് ഉമ്മുകുൽസുവിനെ ആദ്യം സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും താജുദ്ദീൻ എത്തിയില്ല.

അവിടെ നിന്ന് ആംബുലൻസിൽ ഉമ്മുകുൽസുവിനെയും കൊണ്ട് സുഹൃത്തും മാതാവും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുമ്പോഴേക്കും താജുദ്ദീൻ മക്കളെ അവിടെ റോഡിലിറക്കിയ ശേഷം കടന്നു കളഞ്ഞു. ഫോണിൽ‌ വിളിച്ചപ്പോഴെല്ലാം പരസ്പരവിരുദ്ധമായ മറുപടിയാണ് താജുദ്ദീൻ പറഞ്ഞത്. ഉമ്മുകുൽസുവിന്റെ ദേഹത്തു പരുക്കേറ്റ പാടുകൾ കണ്ട് അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സുഹൃത്തിന്റെ വാടകവീട്ടി‍ൽ പൊലീസ് പരിശോധന നടത്തി. ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News