മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് നെടുമുടി വേണു: മണിയന്‍ പിള്ള രാജു

മലയാളം അറിയാവുന്ന ആരും പറയും… നെടുമുടി വെണു ഈസ് എ ഗ്രേറ്റ് ആക്ടര്‍ എന്ന് കൈരളി ടിവിയിലെ ജെ ബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ നടന്‍ മണിയന്‍ പിള്ള രാജു നെടുമുടി വേണുവിനെ കുറിച്ച് പറഞ്ഞിങ്ങനെയാണ്. ഏകദേശം നൂറോളം സിനിമകളില്‍ ഞാനും അദ്ദേഹവും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

അദ്ദേഹത്തിനന്റെ ഓരോ സിനിമയിലേയും അഭിനയത്തെ പ്രകടനം എന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. അദ്ദേഹം ആ കഥാപാത്രമായി ജീവിക്കുകയാണ് ചെയ്യുന്നത്. ഒരു നടനെ സംബന്ധിച്ച് പരകായപ്രവേശം ആണതെന്ന് മണിയന്‍ പിള്ള രാഡു പറയുന്നു.

ഒരു കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലാനുംഅതിന്റെ ഭാവങ്ങളും ചലനങ്ങളും എല്ലാം ഒത്തു വരുന്ന ചില അപൂര്‍വ നടന്മാരിലുള്ള അത്ഭുത സിദ്ധിയാണ് നെടുമുടിവേണുവില്‍ ഉള്ളത്. സത്യം പറഞ്ഞാല്‍ ഞാന്‍ അഭിനയിക്കുന്ന പല രംഗങ്ങളിലും അദ്ദേഹം എനിക്ക് അഭിനയം പറഞ്ഞു തരാറുണ്ടെന്നും രാജു ഓര്‍ത്തു.

ഇന്ന് മലയാളസിനിമയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും നല്ല മൂന്ന് നടന്മാരില്‍ ഒരാള്‍ എന്തായാലും നെടുമുടിവേണു തന്നെയായിരിക്കുമെന്നും പരിപാടിക്കിടയില്‍ മണിയന്‍ പിള്ള രാജു പറഞ്ഞിരുന്നു.

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുമെന്ന് തീർച്ച.

അരവിന്ദന്റെ തമ്പില്‍ അഭിനയിക്കാന്‍ എത്തിയ വേണുഗോപാലില്‍ നിന്ന് അഭിനയകലയുടെ കുലപതിയായി മാറിയ നെടുമുടി വേണുവിലേക്കുളള പരിണാമ പൂര്‍ത്തീകരണത്തിന്റെ ദശകങ്ങള്‍. മലയാളിപ്രേക്ഷകര്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയ നടനാണ് നെടുമുടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News