സാധാരണക്കന്റെ നടുവൊടിക്കുന്ന വിലക്കയറ്റം അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ

ലഖിംപൂർ കർഷക കൊലപാതകത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്ര രാജി വയ്ക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ.രാജിവെക്കുന്നില്ലെങ്കിൽ പുറത്താക്കണമെന്നും പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു..സെൻട്രൽ എക്‌സൈസ് ഡ്യൂട്ടി ഒഴിവാക്കി ഇന്ധന വില വർധനവ്‌ പിടിച്ചു നിർത്തണമെന്നും പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു. 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചർച്ചയായി..തെരഞ്ഞെടുപ്പിൽ മറ്റ് പാർട്ടികളുമായി സഹകരിക്കുന്നതിൽ അന്തിമ തീരുമാനം പാർട്ടി കോൺഗ്രസിന്റേതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

അടുത്ത വർഷം നടക്കുന്ന പാർട്ടി കോണ്ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചർച്ചകളാണ് രണ്ട് ദിവസത്തെ സിപിഐഎം പിബി യോഗത്തിൽ ചർച്ച ആയത്. തെരഞ്ഞെടുപ്പിൽ ബിജെപി യെ പുറത്താക്കുകയാണ് പ്രധാന ലക്ഷ്യമെന്നും തെരഞ്ഞെടുപ്പിൽ മറ്റ് പാർട്ടികളുമായി സഹകരിക്കുന്നത് പാർട്ടി കോൺഗ്രസിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി..

ലഖിംപൂർ കർഷക കൊലപാതകം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയായി. ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കണമെന്നും, ഇല്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും പോളിറ്റ് ബ്യുറോ അവശ്യപ്പെട്ടു. അതോടൊപ്പം സാധാരണക്കന്റെ നടുവൊടിക്കുന്ന വിലക്കയറ്റം അംഗീകരിക്കാൻ കഴിയില്ലെന്നും, ഇന്ധന വില വർധനവ് പിടിച്ചുനിർത്താൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും പോകിട്ട ബ്യുറോ ആവശ്യപ്പെട്ടു.ഇന്ധന വിലക്കയറ്റം മൂലം എല്ലാ അവശ്യ സാധനങ്ങൾക്കും വിലകൂടി. സെൻട്രൽ എക്‌സൈസ് ഡ്യൂട്ടി ഒഴിവാക്കി വിലവർധനവ് പിടിച്ചു നിർത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

സൗജന്യ സമ്മാനമായി എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് നൽകിയതിനെ പിബി അപലപിച്ചു..ഇതിന് പുറമേ ജമ്മു കശ്മീരിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.ഭരണ ഘടന അനുച്ഛേദം 370, 35A യും റദ്ദാക്കിയതിന് ശേഷമാണ് ഭീകരാക്രമണങ്ങൾ വർധിച്ചത്. മത ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുളള ധ്രുവീകരണമാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്നും ഇത് അപകടകരമായ നീക്കമെന്നും പോളിറ്റ് ബ്യുറോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News