ജമ്മു കശ്മീര്‍ ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടവരില്‍ മലയാളിയും

ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മലയാളി ഉൾപ്പടെ അഞ്ച് സേനാംഗങ്ങൾ കൊല്ലപ്പെട്ടു. കൊല്ലം കൊട്ടാരക്കര സ്വദേശിയായ വൈശാഖ് ആണ് കൊല്ലപ്പെട്ടത്. സേനയിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസർ ആണ് വൈശാഖ്.

പീർ ഗഞ്ച് വന മേഖലയിലൂടെ ഭീകരർ നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നതായി രഹസ്യ വിവരം സൈന്യത്തിന് ലഭിച്ചിരുന്നു. ഭീകര താവളങ്ങൾ കണ്ടെത്താൻ സൈന്യം നടത്തിയ നടപടിക്ക് ഇടയിലാണ് ഭീകരർ പ്രത്യാക്രമണം നടത്തിയത്.

മേഖലയിൽ കഴിഞ്ഞ ദിവസം മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ജസ്വീന്ദർ സിംഗ്, മൻദീപ് സിംഗ്, ഗജ്ജൻ സിംഗ്, സരജ് സിംഗ് എന്നിവരാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മറ്റ് നാല് സൈനികർ. ചാർമർ വനമേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇവിടെ നാലോളം ഭീകരർ ഉണ്ടെന്നാണ് ഇൻ്റലിജൻസ് നൽകുന്ന രഹസ്യ വിവരം. അതേസമയം അനന്ദ് നാഗിലും ബന്ദിപ്പോർ മേഖലയിലും സൈന്യം നടത്തിയ തെരച്ചിലിൽ നാല് ഭീകരരെ വധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News